കശ്മീർ ഫയൽസിന് ശേഷം വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ വാക്സിൻ വാർ’; ട്രെയിലർ എത്തി

google news
cini

"ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ വാക്സിൻ വാറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ വാക്സിൻ(കൊവാക്സിൻ) കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞരുടെ പോരാട്ടമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

chungath 2

പല്ലവി ജോഷി, നാനാ പടേകര്‍, പല്ലവി ജോഷി, റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇന്ത്യൻ ആംഗ്യഭാഷ എന്നിവയിൽ ചിത്രം 2023 സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആകെ 10 ഭാഷകളിലാകും റിലീസ്.

അയാം ബുദ്ധ പ്രൊഡക്ഷൻസ് ആണ് വാക്സിന്‍ വാറിന്റെ നിര്‍മാണം. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെ ചിത്രം റിലീസ് ചെയ്യും. പല്ലവി ജോഷിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആകെ 10 ഭാഷകളിലാകും ദി വാക്സിന്‍ വാര്‍ എന്ന ചിത്രം റിലീസ് ചെയ്യുക.

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു ദി കശ്മീര്‍ ഫയല്‍സ്. മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്യപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയിരുന്നു. 630 തിയറ്ററുകള്‍ പ്രദര്‍ശം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 4000 ആയി വര്‍ദ്ധിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം