വിശ്വസുന്ദരിയാകാൻ ഇനി പ്രായമൊരു പ്രശ്നമേയല്ലാ; അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് യൂണിവേഴ്സിന് ഇനിമുതൽ പ്രായപരിധി ഇല്ല

google news
miss universe

ന്യൂയോർക്ക്: അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് യൂണിവേഴ്സിന് ഇനിമുതൽ ഉയർന്ന പ്രായപരിധി ഇല്ല. 71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ വച്ചാണ് ഈ സുപ്രധാന മാറ്റം. 1952 മുതൽ തുടർച്ചയായി നടത്തിവരുന്ന മത്സരത്തിന് ഇതുവരെ 28 വയസ്സെന്നതായിരുന്നു ഉയർന്ന പ്രായപരിധി.

Chungath new ad 3

ചരിത്രത്തിലാധ്യമായാണ് ഉയർന്ന പ്രായപരിധി വേണ്ടെന്നുവയ്ക്കാൻ മിസ് യൂണിവേഴ്‌സ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്. തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് പിതിയ മാറ്റങ്ങൾ. പ്രായപരിധി ഒഴിവാക്കിയതിന് പുറമേ വിവാഹിതരും വിവാഹമോചിതരും ഗർഭിണികളുമായ മത്സരാർത്ഥികൾക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. 

മന്ത്രി സഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഐഎം; ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന; സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം

നിലവിൽ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആർ ബോണി ഗബ്രിയേല. 2022ൽ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോൾ 29 വയസ്സാണ് പ്രായം. മത്സരിക്കാനും കഴിവ് തെളിയിക്കാനുമൊന്നും സ്ത്രീകൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു. അതേസമയം, മത്സരത്തിൽ പങ്കെടുക്കാൻ കുറഞ്ഞ പ്രായപരിധി 18ആയി തുടരും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം