അജയ് ദേവ്ഗണ്‍ ചിത്രം 'ഭോലാ' ട്രെയിലര്‍ പുറത്ത്

ajay devgan

അജയ് ദേവ്ഗണ്‍ ചിത്രം 'ഭോലാ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി പതിപ്പാണ് 'ഭോലാ'. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 30ന് തീയറ്ററുകളിലെത്തും. 

അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അമലാ പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയില്‍ തബുവും പ്രധാന കഥാപാത്രമായി എത്തുന്നു.

ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 3 ഡിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വന്‍ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, 'ദൃശ്യം 2'വാണ് അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്.