പുഷ്പയിൽ അഭിനയിക്കാൻ അല്ലു അര്ജുന് റെക്കോർഡ് പ്രതിഫലം

allu

അല്ലു അർജുനെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പുഷ്പയ്ക്ക് വേണ്ടി ഇപ്പോഴേ ആരാധകർ കാത്തിരിപ്പ് തുടങ്ങി. രണ്ട്  ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ രക്തചന്ദന കടത്തുക്കാരനായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ താരം വാങ്ങിച്ച പ്രതിഫലമാണ് ഇപ്പോൾ ചർച്ച വിഷയമാകുന്നത്. രണ്ടു  ഭാഗങ്ങളിലുമായി ലഭിക്കുന്നത് 70 കൂടിയാണെന്ന് റിപ്പോർട്ട്.

പുഷ്പയുടെ രണ്ട്  ഭാഗങ്ങളിലായി 60  കോടി മുതൽ 70 കോടി വരെയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മലയത്തിന്റെ പ്രിയനടൻ ഫഹദാണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുനത്.ആര്യ,ആര്യ 2  എന്നി ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.