അമല്‍ നീരദ് ചിത്രത്തില്‍ നായകനായി ചാക്കോച്ചന്‍

google news
kunchacko boban

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്.

chungath 2

സിനിമാപ്രേമികളെ സംബന്ധിച്ച് ഇതൊരു സര്‍പ്രൈസ് പ്രോജക്റ്റാണ്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അതേസമയം പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആര്‍ ആണ് ഉള്ളത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം