എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയാകുന്നു

AR Rahman Daughter Khatija getting married
 

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. 

ഡിസംബര്‍ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്.  രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത്  അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ  ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. 

'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.