ആസിഫ് അലി – പ്രജേഷ് സെന്‍ ചിത്രം ‘ഹൗഡിനി’ ആരംഭിച്ചു

google news
45

ജി.പ്രജേഷ് സെന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൗഡിനിയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജാഫര്‍ ഖാന്‍ കോളനിയിലെ ലയണ്‍സ് ക്ലബ്ബ് ഹാളിലായിരുന്നു സിനിമയുടെ തുടക്കം.പ്രജേഷ് സെന്നിന്റെ ഗുരുനാഥനായ അനശ്വര സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. അനശ്വരനായ ഫുട്‌ബോളര്‍ വി. പി. സത്യന്റെ ഭാര്യ അനിതാ സത്യന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

enlite ias final advt

ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പ് നല്‍കി. ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍. റായുടെ നിര്‍മ്മാണക്കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ്മ മീഡിയാ ആന്റ് എന്റര്‍ടെയിന്‍മെന്റ്‌സിനൊപ്പം ഷൈലേഷ്. ആര്‍. സിങ്ങും പ്രജേഷ് സെന്‍ മൂവി ക്ലബ്ബും സഹകരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മജീഷ്യന്‍ അനന്തന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്.

read more ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നം, അതിന്റെ പേരില്‍ ട്രോളിയാലും കുഴപ്പമില്ല; ചാണ്ടി ഉമ്മന്‍

ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങി തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.ബിജിപാലിന്റേതാണ് സംഗീതം. നൗഷാദ് ഷെരിഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – ബിജിത്ത് ബാല, കലാസംവിധാനം – ത്യാഗു തവനൂര്‍, മേക്കപ്പ് – അബ്ദുള്‍ റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍ – ആഫ്രിന്‍ കല്ലാന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍, ടൈറ്റില്‍ ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍, നിശ്ചല ഛായാഗ്രഹണം – ലിബിസണ്‍ ഗോപി, ഡിസൈന്‍ – താമിര്‍ ഓക്കെ, പബ്ലിസിറ്റി ഡിസൈന്‍ – ബ്രാന്റ് പിക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍ – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – മനോജ്. എന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിത്ത് പിരപ്പന്‍കോട്. കോഴിക്കോട്, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ഫോട്ടോ – ലിബിസണ്‍ ഗോപി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം