വെറും 20 ദിവസങ്ങള്‍ കൊണ്ട് കുറച്ചത് ആറ് കിലോ; ഫിറ്റ്‌നസ് രഹസ്യം പങ്കുവെച്ച് വീണ നായര്‍

veena nair makeover 30/5

ബോഡി ഷെയ്മിങ് ഇരയാകുന്നവര്‍ നിരവധിയാണ്. നടി വീണ നായര്‍ക്കും ഇത്തരത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വെറും 20 ദിവസങ്ങള്‍ കൊണ്ട് ആറ് കിലോ ശരീരഭാരം കുറച്ച് വമ്പന്‍ മേക്കോവറില്‍ തിരികെയെത്തിയിരിക്കുകയാണ് താരം. 

ശരീരഭാരം കൂടിയിരുന്നപ്പോഴും വണ്ണം കുറഞ്ഞതിന് ശേഷവും ഉള്ള ചിത്രം വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ് ട്രീറ്റ് കപ്പിള്‍സിന്റെ ട്രെയിനിങിലാണ് വീണ വണ്ണം കുറച്ചത്. പുതിയ ലുക്കിന് കൈയ്യടിയ്ക്കുകയാണ് ആരാധകര്‍. 91 കിലോയ്ക്ക് മുകളിലുണ്ടായിരുന്ന വീണയുടെ ഭാരം കൃത്യമായ ഡയറ്റ് കൊണ്ട് 84 ലെത്തിക്കാന്‍ താരത്തിന് സാധിച്ചു. ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്യുന്ന വീണ നായര്‍ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു.