ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം 'ബാച്ചിലർ' ; പുതിയ ട്രെയിലർ പുറത്തുവിട്ടു

s
 

ജി വി പ്രകാശ് കുമാർ (G v prakash Kumar) നായകനാകുന്ന ചിത്രമാണ് 'ബാച്ചിലർ' (bachelor). സതിഷ് സെൽവകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സതിഷ് സെൽവകുമാറിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. 'ബാച്ചിലർ' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടു.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ദിവ്യാ ഭാരതിയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. 'ജയിൽ' എന്ന ചിത്രവും ജി വി പ്രകാശ് കുമാറിന്റേതായി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്സെസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ദില്ലി ബാബുവാണ് 'ബാച്ചിലർ' നിർമിക്കുന്നത്.  'ജയിൽ' എന്ന തമിഴ് ചിത്രം നിർമിക്കുന്നത് ശ്രീധരനാണ്. വസന്തബാലന്റെ സംവിധാനത്തിലെ ചിത്രത്തിലെ ഒരു ഗാനം ധനുഷ്  പാടിയിട്ടുണ്ട്. ധനുഷ് ആലപിച്ച, 'ജയിലി'ലെ ഗാനം വൻ ഹിറ്റായി മാറിയിരുന്നു.

അബർനഥി, രാധിക ശരത്‍കുമാർ പ്രഭാകർ, റോബോ ശങ്കർ പസങ്ക പാണ്ഡി, നന്ധുൻ റാം  തുടങ്ങിയ താരങ്ങൾ 'ജയിലിൽ' അഭിനയിക്കുന്നു.ഡിസംബർ ഒമ്പതിന് 'ജയിൽ' തിയറ്ററുകളിൽ റിലീസ് ചെയ്യും. ഹിന്ദിയിലും തെലുങ്കിലും ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിന് എത്തും.  ജി വി പ്രകാശ് കുമാറിന്റെ 'ബാച്ചിലർ' ഡിസംബർ ആദ്യ വെള്ളിയാഴ്‍ചയുമാണ് തിയറ്റർ റിലീസ്.