മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായികമാരായ ഇരുവരും റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ അമൃതയ്ക്കും അഭിരമിയ്ക്കും നിരവധി ആരാധകരുണ്ട്. ഇവരുടെ വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ജീവിതത്തിലെ വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് അമൃതയും അഭിരാമിയും കടന്നുപോകുന്നത്.
അടുത്തിടെയാണ് ഇവരുടെ അച്ഛൻ പി.ആർ സുരേഷ് മരിച്ചത്. അറിയപ്പെടുന്ന ഓടക്കുഴല്‍ വാദകനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഏറെ വേദനയോടെ അച്ഛന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അഭിരാമി പങ്കുവയ്ക്കുകയുണ്ടായി. അച്ഛൻ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ എന്ന് പറഞ്ഞാണ് അഭിരാമി
പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കുറിച്ചാണ് അഭിരാമി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെയധികം ശ്രദ്ധനേടുകയുണ്ടായി.
ഭാര്യ ലൈലയും മക്കളായ അഭിരാമിയും അമൃതയും കൊച്ചുമകൾ അവന്തിക എന്ന പാപ്പുവും ചേർന്ന് വീട്ടിലാണ് സുരേഷിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. അച്ഛനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്ന അമൃതയെയും അഭിരാമിയെയുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു. അമൃതയുടെ ജീവിതപങ്കാളി ഗോപി സുന്ദറും ഇവർക്കൊപ്പം ഉണ്ടായിരുന്നു. നിരവധി പേരാണ് അഭിരാമിയെ ആശ്വസിപ്പിച്ച് കമന്റ് ചെയ്തത്. അതിനിടെ ചിലർ മോശം കമന്റുകളുമായും എത്തുകയുണ്ടായി.
ഇപ്പോഴിതാ ആ വീഡിയോയെ പരിഹസിച്ച് കമന്റിട്ട ഒരാൾക്ക് അഭിരാമി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. ‘നോണ്‍ വെജ് കഴിച്ചതുകൊണ്ടാണ് നേരത്തേ പോയത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇതിന് എനിക്ക് അങ്ങേയറ്റം മോശമായ മറുപടി നൽകണമെന്നുണ്ട്. പക്ഷേ ഞാനത് ചെയ്യുന്നില്ല. മരിച്ചുപോയ ആളോട് കുറച്ചുകൂടി ബഹുമാനം കാണിക്കൂ’ എന്നായിരുന്നു അഭിരാമിയുടെ മറുപടി.
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ സുരേഷ് മരിക്കുന്നത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്.
Read More:തൊഴിലിന് തടസമില്ലാതെ സിനിമ സെറ്റിലെ പരിശോധന തുടരും
അച്ഛൻ മരിക്കുന്നതിന് മുൻപ് സ്വപ്‍ന പദ്ധതിക്ക് തുടക്കം കുറിക്കാനായതിനെ കുറിച്ച് അഭിരാമി നേരത്തെ പങ്കുവച്ചിരുന്നു. അച്ഛന്‍ മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അഭിരാമി കൊച്ചിയില്‍ സ്വന്തമായി ആര്‍ട് കഫേ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നത്തിന് അച്ഛന്റെ പിന്തുണയും അനുഗ്രഹവും ലഭിച്ചതിന്റെ സന്തോഷം അഭിരാമി പോസ്റ്റില്‍ കുറിച്ചിരുന്നു. ജീവിതത്തില്‍ പ്രകാശമായതിനും ഒരുപാട് നന്മയും കലയും ഹൃദയത്തില്‍ പതിപ്പിച്ചതിനും മുന്നോട്ട് നയിച്ചതിനും അച്ഛനോട് നന്ദി പറയുന്നുവെന്നും അഭിരാമി പോസ്റ്റില്‍ പറഞ്ഞു.
‘ഈശ്വരൻ അദ്ദേഹത്തിന് പ്രിയപ്പെട്ടവരെ, ഭൂമിയിലെ മനുഷ്യായുസ്സ് പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ തിരികെ കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ അച്ഛനും, ഗുരുവും, ബെസ്റ്റ് ഫ്രണ്ടും എല്ലാമായിരുന്നയാൾ, മുൻപ് ഞങ്ങളെ നയിച്ചിരുന്നത് പോലെ തന്നെ; ഇനിയും നിരീക്ഷിക്കുകയും, ഞങ്ങളുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ടുള്ള യാത്രകളിൽ മാർഗദർശിയാവുകയും ചെയ്യും,’ എന്നും അഭിരാമി കുറിച്ചു. വേദന നിറഞ്ഞ ഘട്ടത്തിൽ കൂടെനിന്നതിന് എല്ലാവരോടും അഭിരാമി നന്ദി പറയുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം