ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

bd

ബോളിവുഡ്  നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു.40 വയസായിരുന്നു.മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. 

2008ൽ ‘ബാബുൽ കാ ആങ്കൻ ചൂട്ടെ നാ’ എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയരംഗത്തെത്തിയത്. അതിനുശേഷം ‘ആഹാത്’, ‘ലവ് യു സിന്ദഗി’, ‘സിഐഡി’ തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.