ത​മി​ഴ് ന​ട​ന്‍ അ​ജി​ത്തി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി

ത​മി​ഴ് ന​ട​ന്‍ അ​ജി​ത്തി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി

ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ര്‍​താ​രം അ​ജി​ത് കുമാറിന്‍റെ വീടിന് നേ​രെ ബോം​ബ് ഭീ​ഷ​ണി. അ​ജി​ത്തി​ന്‍റെ ചെ​ന്നൈ ഇ​ഞ്ച​മ്ബാ​ക്ക​ത്തെ വീ​ട്ടി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് അ​ജ്ഞാ​ത സ​ന്ദേ​ശം ല​ഭി​ച്ച​ത്. വി​ല്ലു​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് ഫോ​ണ്‍ കോ​ള്‍ ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്നു നടൻമാരായ രജനീകാന്തിന്റെയും വിജയ്‌യുടെയും വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്നു പൊലീസ് പിടിയിലായത്.