തൃഷയ്ക്കെതിരായ അശ്ലീല പരാമർശം: നടൻ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് പൊലീസ്

google news
asd
 chungath new advt


നടി തൃഷ കൃഷ്ണയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡിജിപി ശങ്കർ ജിവാലിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.  

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. 

മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു