'മ്യൂസിക്കല്‍ ചെയര്‍'; വ്യാജപതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

'മ്യൂസിക്കല്‍ ചെയര്‍';  വ്യാജപതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

അല്ലെന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവം കേരളാ പോലീസിന്‍റെ സൈബര്‍ഡോമും ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാനും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

മെയിന്‍ സ്ട്രീം ടിവി ആപ്പില്‍ ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്‍റെ വ്യാജപതിപ്പാണ് ടെലഗ്രാം, വാട്സ് ആപ്പ്, യുട്യൂബ് എന്നിവയില്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പ് ഷെയര്‍ ചെയ്തവര്‍ക്കെതിരേയും ക്രിമിനല്‍ നടപടി സ്വീകരിക്കും. ഐടി ആക്റ്റ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അല്ലെന്‍ രാജന്‍ മാത്യു സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.