ഇരുപത് മില്യൺ ഡോളറിനു വാങ്ങിയ തങ്ങളുടെ സ്വപ്നഭവനത്തിൽനിന്നും താമസം മാറ്റി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. വീട് താമസയോഗ്യമല്ലാത്തതു കൊണ്ടാണ് ഇവർ താമസം മാറ്റിയത്.
വീടിന്റെ പലഭാഗത്തുമുള്ള ചോര്‍ച്ചയും പൂപ്പല്‍ബാധയുമാണ് ഇരുവരുടേയും വീടുമാറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, വീട് തങ്ങള്‍ക്ക് വിറ്റ മുന്‍ ഉടമസ്ഥര്‍ക്കെതിരെ ഇരുവരും കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
വിവാഹശേഷം 2019-ലാണ് പ്രിയങ്കയും നിക്കും ലോസ് ആഞ്ജലിസില്‍ സ്വപ്‌നഭവനം സ്വന്തമാക്കിയത്.
ഏഴ് ബെഡ്റൂമുകള്‍, ഒമ്പത് ബാത്ത്റൂമുകള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സെല്ലര്‍, അത്യാധുനിക അടുക്കള, ഹോം തീയേറ്റര്‍, സ്പാ ആന്‍ഡ് സ്റ്റീം ഷവര്‍, ജിം, ബില്യാര്‍ഡ്സ് റൂം തുടങ്ങി എല്ലാവിധ ആഡംബരങ്ങളോടുംകൂടിയ ഈ വീ്ട് 20 മില്ല്യണ്‍ ഡോളറിനാണ് ദമ്പതികള്‍ വാങ്ങിയത്. അതായത്, 166 കോടി രൂപയ്ക്ക്.
വീട് വാങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പൂളിലും സ്പായിലും പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയതായാണ് 2023 മേയില്‍ ഫയല്‍ ചെയ്ത പരാതി പ്രകാരം ഇരുവരും പറയുന്നത്.
വീട്ടിനുള്ളിലെ വാട്ടര്‍പ്രൂഫിങ് സിസ്റ്റം തകരാറിലായതോടെ പൂപ്പല്‍ വളരാനും മറ്റു പ്രശ്നങ്ങളുണ്ടാകാനും തുടങ്ങി. ഡെക്കിലെ ബാര്‍ബീക്യൂ ഏരിയയിലും ചോര്‍ച്ചയുണ്ടായതായി പരാതിയില്‍ പറയുന്നുണ്ട്.
വീടിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ മുഴുവന്‍ ചെലവും നല്‍കണമെന്നും മുഴുവന്‍ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പ്രിയങ്കയും നിക്കും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേടുപാടുകള്‍ നന്നാക്കുന്നതിന് ഏകദേശം 13 മുതല്‍ 20 കോടി രൂപ വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം വീടിന്റെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ സഞ്ചരിക്കുന്ന ആളുകളാണ് പ്രിയങ്കയും നിക്കുമെങ്കിലും ലോസ് ആഞ്ജലിസിലെ തങ്ങളുടെ വീട്ടില്‍ ഇരുവരും പതിവായി എത്താറുണ്ടായിരുന്നു.
മകള്‍ മാള്‍ട്ടി മേരിയും വളര്‍ത്തുമൃഗങ്ങളും മാത്രമായിരുന്നു ഇവരോടൊപ്പം ഈ ആഡംബര വീട്ടില്‍ താമസിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ