യുഎസിലെ കാലിഫോർണിയയിൽ നിക്ക് ജോനാസിനും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് പ്രിയങ്ക ചോപ്ര. അവധിക്കാലം ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
രണ്ട് വയസ്സുള്ള മകൾ മുത്തച്ഛനായ കെവിൻ ജോനാസ് സീനിയറിനൊപ്പം ഒരു ചിത്ര പുസ്തകം വായിക്കുന്നത് ആണ് പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു ചിത്രം.
നിക്കിൻ്റെ സഹോദരൻ ഫ്രാങ്ക്ലിൻ ബർഗർ ഉണ്ടാക്കുന്നതും, പ്രിയങ്കയും നിക്കും ബീച്ചിൽ നടക്കുന്ന സുന്ദരമായ ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് മാൾട്ടിയുടെ ജന്മദിനം പ്രിയങ്കയും നിക്കും ആഘോഷമാക്കിയത്. “ഞങ്ങളുടെ ചെറിയ മാലാഖയ്ക്ക് 2 വയസ്സായി” എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ മാൾട്ടിയുടെ ചിത്രങ്ങൾ ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.
മാൾട്ടിയുമായി ക്ഷേത്ര ദർശനം നടത്തിയതിന്റെ നിരവധി ചിത്രങ്ങളും പ്രിയങ്ക തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. കഴുത്തിൽ മാല ധരിച്ച ഒരു കൊച്ചു സുന്ദരിയെ ചിത്രത്തിൽ കാണാം.
ലോലപലൂസ ഇന്ത്യയുടെ രണ്ടാം പതിപ്പിൻ്റെ ലൈനപ്പ് പ്രിയങ്ക തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ജോനാസ് ബ്രദേഴ്സ് ഇത്തരമൊരു പ്രകടനം നടത്താൻ പോകുന്നത്. നിക്ക് ജോനാസും കെവിൻ ജോനാസും ജോ ജോനാസുമാണ് മുംബൈയിൽ തങ്ങളുടെ ബാൻഡിന്റെ പ്രകടനം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ