മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ ആദ്യമായി സിനിമയിലേയ്ക്ക് എത്തുന്നത്.
ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കുന്ന ആളാണ് നടൻ ഉണ്ണി മുകുന്ദൻ. ഫിറ്റ്നസ് സംബന്ധമായ താരത്തിന്റെ വിഡിയോകൾക്കെല്ലാം ആരാധകരുടെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
‘ഫ്ലൈ’ എന്ന ക്യാപ്ഷനോട് കൂടെ തന്റെ മാസ് ലുക്കിലുള്ള ചിത്രമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സിക്സ് പാക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2Fpfbid0TJy5xNczJpkR2kDbcbvSKCs46QKzxPbR4ptWgJ6uHRf9zZMPkFc6GWLYV7sao16yl&show_text=true&width=500
നിരവധി ആരാധകരാണ് പോസ്റ്റിനു കമ്മന്റുമായി എത്തുന്നത്. മലയാളത്തിന്റെ ഹൃത്വിക് റോഷൻ, കരുത്തൻ തുടങ്ങി താരത്തിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒട്ടനവധി കമന്റുകൾ പങ്കിടുന്നുണ്ട്.
‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്.
ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.
ശങ്കർ ശർമയാണ് ജയ് ഗണേഷിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ