താരങ്ങളുടെ വിവാഹം:മുന്നോടിയായി അപാർട്മെന്റ് സ്വന്തമാക്കി വിക്കി കൗശൽ

katrina-vikki
ബോളിവുഡ് താരങ്ങളായ രാജ്‌കുമാർ റാവുവിന്റെയും പത്രലേഖയുടെയും വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.അതിനു പുറകെയായി മറ്റൊരു താര വിവാഹവും നടക്കുമെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്.

നടൻ വിക്കി കൗശലും നടി കത്രീന കൈഫും തമ്മിൽ വിവാഹം ചെയ്യാൻ പോകുന്നു എന്നതാണ് പുതുതായി കേൾക്കുന്ന വാർത്ത.അതിന് മുന്നോടിയായി വിക്കി മുംബൈയിലെ ജുഹുവിൽ അഞ്ചു വർഷത്തേക്ക് ഒരു അപാർട്മെന്റ് വാടകക്ക് എടുത്തിരിക്കുകയാണ്.

അൾട്രാ ലക്ഷുറിയസ് ബിൽഡിങ്ങിലെ എട്ടാമത്തെ നിലയിലാണ് അപാർട്മെന്റ്.കാഴ്ചയിലെ ലക്ഷുറി മാത്രമല്ല വാടകയിനത്തിലും വലിയൊരു തുകയാണ് വിക്കി അപ്പാർട്മെന്റിനായി മുടക്കുന്നത്. എട്ടുലക്ഷം രൂപയാണ് അപ്പാർട്മെന്റിന്റെ വാടക. ആദ്യ മുപ്പത്തിയാറു മാസത്തേക്ക് എട്ടുലക്ഷവും പിന്നീടുള്ള പന്ത്രണ്ടു മാസത്തേക്ക് 8.40 ലക്ഷം രൂപയാണ് വാടക.

ഡിസംബറലാണ് വിക്കി-കത്രീന വിവാഹം എന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നു.കുട്ടിക്കാലത്ത് ജനിച്ചു വളർന്ന വീടിനെക്കുറിച്ച് അടുത്തിടെ വിക്കി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം അടുക്കളയോ ബാത്റൂമോ ഇല്ലാത്ത ഒരു ഒറ്റമുറി വീട്ടിലായിരുന്നു ജനിച്ചത്. പിന്നീടങ്ങോട് പടിപടിയായാണ് ഓരോന്നും നേടിയതെന്നും താരം പറഞ്ഞിരുന്നു.