ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ

ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ

ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ഓസ്‌ട്രേലിയ ഘടകമാണ് യാത്രാ സൗകര്യം ഒരുക്കിയത്. ആദ്യമായാണ് മലയാളത്തിലെ ഒരു നടന്റെ ആരാധകർ ഇത്തരത്തിലൊരു ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

വിമാന കമ്പനിയായ സിൽക്ക് എയർവേയ്‌സും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ളൈ വേൾഡ് ഇന്റർനാഷണലും ചേർന്നാണ് വിമാന സർവീസ് ഒരുക്കിയിരിക്കുന്നത്. നിരവധി മലയാളികൾ താമസിക്കുന്ന പെർത്തിൽ നിന്നാണ് വിമാനം പുറപ്പെടുക. മലയാളി അസോസിയേഷൻ ഓഫ് പെർത്തും വിമാന സർവീസിന് പിന്തുണയുമായി രംഗത്തുണ്ട്. വിമാനം പുറപ്പെടുക ഈ മാസം 25ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ്. അന്ന് രാത്രി പത്ത് മണിക്ക് തന്നെ കൊച്ചിയിൽ വിമാനം എത്തിയിട്ടുണ്ട്. ടിക്കറ്റ് ആവശ്യമുള്ളവർക്ക് +61410366089 എന്ന നമ്പറിൽ ബന്ധപ്പെട്ട് സീറ്റ് ബുക്ക് ചെയ്യാം.