ചിയാന്‍ വിക്രം മുത്തച്ഛനായി

ചിയാന്‍ വിക്രം മുത്തച്ഛനായി

നടന്‍ ചിയാന്‍ വിക്രം മുത്തച്ഛനായി. താരത്തിന്റെ മകള്‍ അക്ഷിത കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2017 ലായിരുന്നു നടന്റെ മകളുടെ വിവാഹം. മനു രഞ്ജിത്താണ് അക്ഷയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകന്‍ എം കെ മുത്തുവിന്റെ പേരക്കുട്ടിയാണ് മനു.