ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍; ബിഗ് ബിയുടെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റ് വൈറല്‍

google news
ty

chungath new advt

ലോകകപ്പ് ക്രിക്കറ്റിന്റെ ഫെനലിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളും ഷമിയുടെ ഏഴുവിക്കറ്റ് നേട്ടവുമെല്ലാമാണ് ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കെത്തിച്ചത്. വിജയത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്രലോകത്തുനിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ നടന്‍ അമിതാഭ് ബച്ചന്റെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റും അതിന് ക്രിക്കറ്റ് ആരാധകര്‍ നല്‍കിയ മറുപടിയുമാണിപ്പോള്‍ വൈറല്‍.

ഞാന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ വിജയിക്കും എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവേശനത്തേക്കുറിച്ചുള്ള ബിഗ് ബിയുടെ ട്വീറ്റ്. ബുധനാഴ്ച രാത്രി പത്തേ മുപ്പത്തിരണ്ടിന് ചെയ്ത എക്‌സ് അക്കൗണ്ടിലെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിപ്പടര്‍ന്നത്. അമിതാഭ് ബച്ചന്റെ രസകരമായ പോസ്റ്റിന് അതേരീതിയില്‍ത്തന്നെ പ്രതികരണങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായെത്തി. താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുതെന്നായിരുന്നു അതില്‍ മിക്കവരും കമന്റ് ചെയ്തത്.

ഫൈനല്‍ മത്സരം നടക്കുമ്പോള്‍ കണ്ണുകെട്ടിയിരിക്കാന്‍ ആവശ്യപ്പെട്ടവരും ഉണ്ട്. മീമുകള്‍ പോസ്റ്റ് ചെയ്തവര്‍ വേറെയുമുണ്ട്. രണ്ടുമില്ല്യണിലേറെ പേരാണ് അമിതാഭ് ബച്ചന്റെ ഈ ട്വീറ്റ് ഇതുവരെ കണ്ടത്. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags