മകളുടെ സംവിധാനം; അതിഥി വേഷത്തിൽ മാസ്സായി രജനീകാന്ത്; ലാൽ സലാം ടീസർ പുറത്ത്

google news
ui

enlite 5

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ ടീസർ പുറത്ത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സൂപ്പർതാരം രജനീകാന്ത് അതിഥി വേഷത്തിലും എത്തുന്നുണ്ട്.

മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. രജനിയുടെ മാസ് ആക്ഷനോടെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റിന് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്ന ചിത്രത്തിൽ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്.

read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു

വിഷ്ണു രം​ഗസാമിയാണ് ഛായാ​ഗ്രഹണം. എഡിറ്റർ പ്രവീണ് ഭാസ്‌കർ. ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ വൈ രാദാ വൈ എന്ന സിനിമയ്ക്കു ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാൽ സലാം. അടുത്ത വർഷം ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

https://www.youtube.com/watch?v=7tQPxLKsSgg

Tags