ദിലീപ് ചിത്രം 'തങ്കമണി' ചിത്രീകരണം പൂര്‍ത്തിയായി

google news
thankamani

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'തങ്കമണി' എന്നാണ് ചിത്രത്തിന്റെ പേര് നൽകിയിരിക്കുന്നത്. രതീഷ് രഘുനന്ദനാണ് ദിലീപ് ചിത്രത്തിന്റെ സംവിധാനം. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും സംഘർഷവും  വെടിവയ്പ്പുപ്പും മുതലായ സംഭവങ്ങൾ ആണ് 'തങ്കമണി'എന്ന ചിത്രത്തിന്റെ പ്രമേയം.

chungath1

'ഉടലി'നു ശേഷം രതീഷ് രഘുനന്ദൻ തിരക്കഥ എഴുതുന്നതുമാണ് 'തങ്കമണി'. നീത പിളള, പ്രണിത സുഭാഷ്, അജ്‍മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി, ജോൺ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവടങ്ങളിലായി 'തങ്കമണി'യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം