'മരക്കാറി'നെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി സംവിധായകന്‍ അൽഫോൻസ് പുത്രൻ

marakkar alphones puthren

ഡിസംബര്‍ രണ്ടിന് റിലീസാകാനിരിക്കെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ചിത്രത്തെ കുറിച്ചുള്ള വിലയിരുത്തല്‍ കൂടുതല്‍ പുറത്തു വരികയാണ്.ഇപ്പോള്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണമാണ് ആരാധകര്‍ക്കിടയിൽ ചർച്ചയാവുന്നത്.

ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തനിക്ക് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടുവെന്ന അല്‍ഫോണ്‍സിന്റെ പ്രതികരണം ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിട്ടുള്ളത്.

'മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ ഏന്നും ആഘോഷിക്കുന്നതാണ്. ഇരുവരും ഒന്നിച്ച കാലാപാനി പോലുള്ള ഒരു ചിത്രമാണ് മരക്കാര്‍.സിനിമയെ കുറിച്ച്‌ കൂടുതലായി സംസാരിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ കൂടുതല്‍ സംസാരിക്കുന്നത് ആസ്വാദനത്തെ ബാധിച്ചേക്കാം. എല്ലാവരും സിനിമ കാണണം'- അദ്ദേഹം പറഞ്ഞു.

100 കോടി രൂപ ബജറ്റില്‍ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്ബടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. വാഗമണ്‍, ഹൈദരാബാദ്, ബാദാമി, രാമേശ്വരം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.