സൂപ്പര്‍ ഹീറോ 'റീല്‍ ഹീറോ' ആകരുത്; നടന്‍ വിജയ്ക്ക് മദ്രാസ് കോടതിയുടെ വിമര്‍ശനം

vijay new

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ ഹീറോ ആകരുതെന്ന് 
വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, ഇദ്ദേഹത്തിന്റെ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്.