മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അർമാൻ കോലി അറസ്റ്റിൽ. നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആണ് നടനെ അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന് കച്ചവടക്കാരനായ അജയ് രാജു സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
നിരോധിത ലഹരിമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അജയ് രാജു സിംഗിനെ ചോദ്യംചെയ്തതിന് പിന്നാലെയാണ് അര്മാന് കോലിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ചെറിയ അളവിൽ കൊക്കെയ്ൻ പിടികൂടി.തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംവിധായകൻ രാജ്കുമാർ കോലിയുടെ മകനാണ് അർമാൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അർമാൻ, ഹിന്ദി ബിഗ് ബോസ് സീസണ് 7ല്‍ മത്സരാര്‍ഥിയായിരുന്നു.
Comments