വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്‌ത അന്തരിച്ചു

budha

കൊൽക്കത്ത: വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്‌ത (77) അന്തരിച്ചു. വാർധ്യക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയൻ ആയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

ബുദ്ധദേവ് ദാസ് ഗുപ്‌തയുടെ അഞ്ചു ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.