ഫുട്ബോൾ ആരവം ; 'നല്ലസമയ'ത്തിന്റെ റിലീസ് മാറ്റിവച്ചു

omarlulu
 ഒമർ ലുലുവിന്റെ  പുതിയ ചിത്രം 'നല്ലസമയ'ത്തിന്റെ റിലീസ് മാറ്റിവച്ചു.നവംബർ 25നായിരുന്നു നല്ലസമയത്തിന്റെ റിലീസ്.എന്നാൽ  കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ ആണ് റിലീസ് മാറ്റിയതെന്ന് ഒമർ ലുലു പറയുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ഒമർ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

 'കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ നല്ല സമയം എന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 25ല്‍ നിന്ന് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനം എടുത്തതായി അറിയിച്ചു കൊള്ളട്ടെ. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. റിലീസ് പ്രതീക്ഷിച്ചു കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു', എന്നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്. 

ഇര്‍ഷാദ് അലി ആണ് നായകൻ. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.