മലയാളത്തിൻ്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിൻ്റെ പിറന്നാളാണ് ഇന്ന്. സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ആ മഹാനടന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രിയ സുഹൃത്തിന് ആശംസകൾ നേർന്ന് നടൻ ഇന്നസെന്റും എത്തി. ‘എൻ്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു നടൻ ഇന്നസെന്റ് കുറിച്ചത്.
അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ താരങ്ങളും ജഗതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNjanInnocent%2Fposts%2F2048059178692425&show_text=true&width=500
‘കാബൂളിവാല’ എന്ന ചിത്രത്തിൽ ഇന്നസെന്റും ജഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികൾക്കൊരു നൊമ്പരമാണ്. കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായിട്ടാണ് ഇരുവരും ചിത്രത്തിലെത്തിയത്. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും കടലാസിനെയും കന്നാസിനേയും മലയാളി സ്‍നേഹിച്ചു. സിദ്ധിക്ക് – ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്.
അതേസമയം, ‘സിബിഐ’ സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAjuVargheseOfficial%2Fposts%2F476625817152011&show_text=true&width=500
ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടൂർഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്. പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ജഗദീഷ്, കലാഭവൻ മണി, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകൾ ഹാസ്യത്തിൻ്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവർ തന്നെയാണ്. എന്നിരുന്നാലും ജഗതിക്ക് പകരം വയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല.
മോഹൻലാൽ, ശ്രീനിവാസൻ, ജയറാം, ദിലീപ് എന്നിവർ നായകവേഷത്തോടൊപ്പം തന്നെ കോമഡിയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഇവരുടെ ശ്രദ്ധേയമായ കോമഡി വേഷങ്ങൾ പരിശോധിച്ചാൽ മറ്റൊരു സത്യം വെളിപ്പെടും. ആ സിനിമകളിലെല്ലാം കൂടെ അഭിനയിക്കാൻ ജഗതിയുമുണ്ടായിരുന്നു. പ്രതിഭകൾ ഒന്നിക്കുമ്പോൾ ഒരാൾ മറ്റൊരാൾക്ക് പ്രചോദനമാകുന്നു എന്നർഥം. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ മുഴുവൻ പ്രാർഥന.