‘എറ്റേണല്‍സി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

n

സൂപ്പര്‍ ഹീറോ ചിത്രമായ എറ്റേണല്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആഞ്ജലീന ജോളി, ഡോണ്‍ ലീ, സല്‍മ ഹായെക് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഓസ്‌കര്‍ ജേതാവായ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോമാഡ്‌സ് ലാന്‍ഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അവഞ്ചേഴ്‌സ എന്‍ഡ് ഗെയിം അവസാനിച്ചിടത്തു നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. 
ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്. നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ്.