‘ദി ഫാമിലിമാന്‍ 2’ നിരോധിക്കണം; കേന്ദ്രത്തിന് കത്തയച്ച് തമിഴ്‌നാട് സര്‍ക്കാര്‍

n

‘ദി ഫാമിലിമാന്‍ 2’ എന്ന വെബ്‌സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്രമന്ത്രി ജാവദേക്കറിന് തമിഴ്‌നാട് മന്ത്രി മനോ തങ്കരാജിന്റെ കത്ത് . ശ്രീലങ്കന്‍ തമിഴരും അവരുടെ പ്രതിഷേധവും നിഷേധാത്മകമായി കാണിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ഐ & ബി മന്ത്രി മനോ തങ്കരാജ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയത്.

എംഡിഎംകെ മേധാവി വൈക്കോ, എന്‍ടികെയുടെ സീമാന്‍ തുടങ്ങി തമിഴ്നാട്ടിലെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പരമ്പരയ്ക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു.