ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്; തൃഷ

google news
fg

chungath new advt

ന്‍സൂര്‍ അലി ഖാന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശിച്ച് തൃഷ. ലൈംഗിക അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണതെന്നും, ഒരിക്കലും ഇയാള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും തൃഷ കുറിച്ചു.

‘മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്.

ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’, എന്നാണ് തൃഷ കുറിച്ചത്.

read also   ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം; മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല; നാല് എണ്ണം ഭാ​ഗികയും റദ്ദാക്കി

ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റേപ്പ് സീനുകളൊന്നും ലിയോയില്‍ ഇല്ലയെന്നുമാണ് മന്‍സൂര്‍ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തൃഷയും വിജയും ഒന്നിച്ച ലിയോയില്‍ പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എത്തിയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags