'അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളി മറക്കാനാവില്ല'; വിനീത് ശ്രീനിവാസൻ

Vineeth Sreenivasan  and nedumudi venu
നെടുമുടി വേണുവിനൊപ്പമുള്ള ഓർമകൾ ഓർത്തെടുത്ത് വിനീത് ശ്രീനിവാസൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഓർമകൾ പങ്കുവച്ചത്.

വിനീതിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :

അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്..
വല്ലാത്തൊരു ശൂന്യത.ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേൾപ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും.. എല്ലാം മിന്നിമറയുന്നു..

പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല..