എനിക്ക് മനഃസമാധാനം വേണം, അതിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്: വെളിപ്പെടുത്തലുമായി നമിത പ്രമോദ്

google news
er

chungath new advt

കൊച്ചി: മിനിസ്‌ക്രീനിലൂടെ ബാലതാരമായെത്തി ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. സിനിമകളിൽ സജീവമല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ നമിത സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സ് ഓഫാക്കി വെച്ചാണ് നമിത പോസ്റ്റുകൾ ഇടാറുള്ളത്. ഇപ്പോൾ അഭിമുഖത്തിൽ അതിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മോശം കമന്റുകൾ തന്നെ ബാധിക്കാറുണ്ടെന്നും മനഃസമാധാനത്തിന് വേണ്ടിയാണ് താൻ കമന്റ് ബോക്സ് ഓഫാക്കി വെച്ചതെന്നും നമിത പറയുന്നു.

നമിത പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ;

‘എനിക്ക് മനഃസമാധാനം വേണം. കുറെ കാലമായി അതുകൊണ്ട് കമന്റ് ബോക്സ് ഓഫാണ്. ചിലരൊക്കെ അനാവശ്യ കമന്റുകളാണ് ഇടുന്നത്. കുറെ സ്പാം കമന്റുകളും ഉണ്ടാകും. ഇന്ന് കുട്ടികൾ വരെ ഉപയോഗിക്കുന്നതാണ് ഇതെല്ലാം. അപ്പോൾ അവരൊന്നും ഈ മോശം കമന്റുകൾ കാണേണ്ട എന്ന് കൂടി ചിന്തിച്ചിട്ടാണ്. എന്റെ മനഃസമാധാനത്തിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്. ഇടയ്ക്ക് ലൈക്ക്‌സും ഓഫാക്കി വയ്ക്കും. നെഗറ്റിവിറ്റി കൂടുതലാണെന്ന് തോന്നുമ്പോഴാണ് അത് ചെയ്യാറുള്ളത്.

read also കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2024 മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍

ചില സമയത്ത് നെഗറ്റീവ് കമന്റുകൾ ബാധിക്കും. അറിയാതെ ഒക്കെ വായിച്ചുപോകും. അങ്ങനെ ട്രിഗർ ചെയ്യുന്ന എന്തെങ്കിലും ആണ് വരുന്നതെങ്കിൽ അത് എന്റെ ജോലിയെയും ബാധിക്കും. അത് എനിക്ക് ഭയങ്കര പ്രശ്നമാണ്. അതുകൊണ്ടാണ് ഓഫാക്കിയത്. എന്നാൽ അത് എപ്പോഴാണ് ചെയ്തതെന്ന് ഒന്നും എനിക്ക് അറിയില്ല. ഏതോ ഒരു പോയിന്റിൽ ഞാൻ അത് ഓഫ് ചെയ്തു. പിന്നെ ഞാൻ ഓൺ ആകിയിട്ടില്ല. അത് എവിടെയാണ് ഓൺ ആകേണ്ടത് എന്നറിയില്ല. ഇപ്പോൾ ലിമിറ്റഡായാണ് കിടക്കുന്നത്.’

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags