'ഞാൻ തിരിച്ച് നി‍ന്റെ ദൈവത്തിനെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും'; വിമർശകനു ഉണ്ണിമുകുന്ദന്റെ മാസ്സ് റിപ്ലൈ

google news
J

മാളികപ്പുറം ലുക്കിൽ നിന്നും സിക്സ്‌ പാക്കിലേക്ക് തിരിച്ചു വന്ന് നടൻ ഉണ്ണി മുകുന്ദൻ. 11 മാസത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ശരീരഭാരം കുറച്ച് വീണ്ടും ശരീരം ഫിറ്റാക്കിയെടുത്തതെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. ചിത്രത്തിന് താഴെ താരത്തെ പ്രശംസിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്. വിമർശകർക്ക് മറുപടിയുമായി താരവും രംഗത്തെത്തി.
enlite ias final advt

ഗണപതിക്ക് സിക്‌സ്‌ പാക്ക് ഇല്ലാ, ഉണ്ണി മോനെ' എന്നായിരുന്നു മനാഫ് കുണ്ടൂർ എന്ന അക്കൗണ്ടിൽ നിന്നും ചിത്രത്തിന് താഴെ വന്ന കമന്റ്. 'ഞാൻ തിരിച്ചു നിന്റെ ദൈവത്തിന് പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകു'മെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. പറ്റാത്ത തമാശ പറയാൻ നിക്കരുതെന്നും വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നതിനാൽ ഇതിൽ നിന്നെല്ലാം മാറിനിൽക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. 'ഭാരത് സ്റ്റാർ' എന്നും താരത്തെ പലരും പരിഹസിച്ചു. എന്നാൽ അത് അഭിമാനമായി കാണുന്നു എന്ന് താരം കുറിച്ചു.

Read also....ഈ മഹാനായ റഷ്യൻ കലാകാരൻ സമാധാനം കണ്ടെത്തിയത് ഹിമാലയത്തിൽ. ഇന്ന്,അദ്ദേഹത്തിന്റെ വീട് നാശത്തിലും അശാന്തിയിലും നിറഞ്ഞു നിൽക്കുന്നു.
 

വെട്രിമാരന്റെ തിരക്കഥയിൽ ആർഎസ് ദുരൈ സെന്തിൽകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടൻ ആണ് ഇനി ഉണ്ണിമുകുന്ദന്റെ വരാനിരിക്കുന്നു ഒരു ചിത്രം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്‌ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയർ ഗന്ധർവ്വ എന്നീ ചിത്രങ്ങളും ഉണ്ണിയുടേതായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്. കരുടന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും മലയാള സിനിമകളുടെ ചിത്രീകരണങ്ങൾ ആരംഭിക്കുക. കരുടനിൽ സൂരിയും എം ശശികുമാറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം