ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം 'മാ​ലി​ക്' ചോ​ര്‍​ന്നു; റിലീസ്​ ചെയ്​ത്​ ഒരുമണിക്കൂറിനുള്ളിൽ ടെലിഗ്രാമിൽ

sr

കൊ​ച്ചി: ഒ​ടി​ടി റി​ലീ​സി​ന് പി​ന്നാ​ലെ ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു. ചി​ത്രം ആ​മ​സോ​ണ്‍​പ്രൈം വ​ഴി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി മി​നി​റ്റു​ക​ള്‍​ക്ക​ക​മാ​ണ് ടെ​ല​ഗ്രാ​മി​ലെ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ല്‍ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പു​ക​ള്‍ എത്തിയത്.

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത 'മാലികി'ന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരംഭിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിലാണ്​ ഡിജിറ്റലായി റിലീസ്​ ചെയ്​തത്​. ഫഹദിനെ കൂടാതെ നിമിഷ സജയൻ, ജോജു ജോർജ്​, വിനയ്​ ഫോർട്ട്​, ദിലീഷ്​ പോത്തൻ എന്നിവരാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്​. മഹേഷ്​ നാരായണൻ ത​ന്നെയാണ്​ ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്​. എഡിറ്റിങ്ങും അ​േദഹം തന്നെയാണ്​ നിർവഹിച്ചിരിക്കുന്നത്​. സാനു ജോർജാണ്​ ക്യാമറ കൈകാര്യം ചെയ്​തിരിക്കുന്നത്​. സുഷിൻ ശ്യാമാണ്​ സംഗീത സംവിധായകൻ.