ഇന്ദ്രജിത് ചിത്രം 'ആഹാ' നാളെ തീയേറ്ററുകളിൽ

Aaha

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് ചിത്രം 'ആഹാ' നാളെ തിയേറ്ററുകളിലേക്ക്. വടംവലി പ്രമേയമാകുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്.

സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഛായാഗ്രാഹകന്‍ ബോളിവുഡില്‍ സജീവമായ രാഹുല്‍ ബാലചന്ദ്രനാണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സിനിമയുടെ  സംഗീതമൊരുക്കുന്നതും, സംഗീത സംവിധാനം നിര്‍വഹിക്കുന്നതും സയനോര ഫിലിപ്പ് ആണ്.