‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാള്‍’; ആശംസ നേർന്ന് മോഹന്‍ലാല്‍

google news
34

ലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് തന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

enlite ias final advt

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജന്മദിനാശംസകള്‍ മമ്മുക്ക! ഈ വര്‍ഷം ഞങ്ങള്‍ക്കായി നിങ്ങള്‍ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റില്‍ ജയന്റിനൊപ്പം പിറന്നാള്‍ ആശംസകളെന്ന് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/ActorMohanlal/posts/881575693335697?ref=embed_post

മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുന്‍പേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തില്‍ നിന്നും ജന്മദിനാ ആശംസകളെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

read more ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം: പ്രതി തിരുവനന്തപുരം സ്വദേശിയെന്നു സൂചന; പ്രതിക്ക് മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഒത്തുകൂടി ആരാധകര്‍. കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങി. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം