നടൻ പൃഥ്വിരാജിന് പിന്തുണ അറിയിച്ചു കുറിപ്പുമായി ജൂഡ് ആന്റണി

actor

ലക്ഷദ്വീപ് ജനതയെ  പിന്തുണച്ചു നടൻ  പൃഥ്വിരാജ് രംഗത്ത് എത്തിയതോടെ പലയിടങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങളും രൂക്ഷമാകുകയാണ്. താരത്തിന്റെ പിതാവ് സുകുമാരനെ ചേർത്താണ് ചിലരുടെ വിമർശനം. നിരവധി പേരാണ് താരത്തെ പിന്തുണച്ച എത്തിയത്. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണിയുടെ കുറിപ്പ് വൈറൽ  ആകുകയാണ്.

'വളരെ മാന്യമായി തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞ വ്യക്തിത്വമാണ് അദ്ദേഹം. തന്റെ സ്വപ്‌നങ്ങൾ ഓരോന് ജീവിച്ചു കാണിച്ചു തന്ന വെക്തി.വർഷങ്ങൾക്ക് മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്ക് വില കൊടുക്കാതെ സിനിമ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പോൾ സൈബർ ആക്രമണങ്ങൾ കണ്ട്  ചിരിക്കുന്നുണ്ടാകും. നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും ...; ഇങ്ങനെയാണ് ജൂഡ് കുറിച്ചത്. നടന്മാരായ അജു വര്ഗീസ്,ആന്റണി വര്ഗീസ് സംവിധായകൻ മിഥുൻ മാനുവൽ എന്നിവരും താരത്തെ പിന്തുണച്ചു എത്തി.