കമൽ ഹാസന് കോവിഡ്; ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിച്ചു

കോയമ്ബത്തൂര്‍ സൗത്തില്‍ നടന്‍ കമല്‍ഹാസന്‍ മുന്നില്‍
 

തമിഴ് നടന്‍ കമല്‍ ഹാസന് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ചെന്നൈ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിച്ചതായി താരം ട്വീറ്റ് ചെയ്തു.

"അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ എനിക്ക് ചെറിയ ചുമയുണ്ടായിരുന്നു. അതേ തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയിരുന്നത്, ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചെന്നൈയിലെ ആശുപത്രിയിൽ ക്വാറൻറൈനിലാണ്. കൊവിഡ് എവിടെയും പോയിട്ടില്ലെന്ന് എല്ലാവരും തിരിച്ചറിയണം. അതിനാൽ രോഗം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം."- കമൽ ട്വീറ്റ് ചെയ്തു.

കൈദി, മാസ്റ്റർ എന്നീ സിനിമകൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയിലാണ് കമല്‍ ഹാസന്‍ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്‌ഐ) സിനിമയുടെ നിർമ്മാണം.