കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി വാഹനാപകടത്തിൽ മരിച്ചു

samanmavi
ബെംഗളൂരു : അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി രൂപേഷ് (6) അപകടത്തിൽ മരിച്ചു. കനകപുരററോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനു സമീപം ടിപ്പർ സ്കൂട്ടറിലിടിച്ചാണ് അപകടം.വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസിൽനിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തിൽ പോയ ട്രക്ക്, സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ശേഷം ഇരുവരും റോഡിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ടെലിവിഷൻ താരമായ അമ്മ അമൃത നായിഡു (34) പരിക്കുകളോടെ ആശുപത്രിയിലാണ്. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്.

.......

ടിപ്പർ ഡ്രൈവർ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു. .‘നന്നമ്മ സൂപ്പർ സ്റ്റാർ’ റിയാലിറ്റിഷോയിലെ മികച്ച മത്സരാർഥിയായിരുന്നു സമൻവി.......പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമൻവി......