അച്ഛന് യാത്രാമൊഴി പാടിയത് നെടുമുടി വേണു; അതെ പാട്ടുകള്‍ കൊണ്ട് തന്നെ വിടചൊല്ലി കാവാലം ശ്രീകുമാർ

kk

നെടുമുടി വേണുവി​നെ കലാജീവിതത്തിലേക്ക്​ തിരിതെളിയിച്ചത്​​ കാവാലം നാരായണപ്പണിക്കാരാണ്. വിധികർത്താവായെത്തി നെടുമുടി വേണുവി​െൻറ അഭിനയചാരുത ഇഷ്​ടപ്പെട്ട​ സാഹിത്യകാരൻ കാവാലം നാരായണപ്പണിക്കർ നാടകയാത്രയിൽ കൂടെകൂട്ടുകയായിരുന്നു.

നെടുമുടി വേണു അരങ്ങൊഴിയുമ്പോൾ അദ്ദേഹത്തിന്‍റെ തന്നെ പാട്ടുകൾ പാടി വിടചൊല്ലി കാവാലം നാരായണപ്പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാർ. ഗുരു കാവാലം നാരായണപ്പണിക്കർക്ക് നെടുമുടിവേണു യാത്രാമൊഴിയേകിയത് കേരളം മറക്കില്ല. രാവിലെ മുതൽ ഉച്ചവരെ നീണ്ടുനിന്നു ആ ഗാനാലാപനം.  

അച്ഛന്റെ ശിഷ്യനെക്കുറിച്ച് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട് കാവാലം ശ്രീകുമാറിന്. അഭിനയത്തേക്കുറിച്ചും നാടകത്തേക്കുറിച്ചുമൊക്കെ എപ്പോഴും അച്ഛനോട് ചർച്ച ചെയ്തിരുന്ന നെടുമുടി വേണുവിന്റെ ചിത്രം അദ്ദേഹത്തിന് ഏറെ പരിചിതവുമാണ്. അഭിനയം എങ്ങനെ ആകണം എന്നതിനെക്കുറിച്ച് നെടുമുടി വേണു സ്വയം പഠിച്ചിരുന്നതായും ശ്രീകുമാർ ഓർത്തെടുക്കുന്നു.


ആലപ്പുഴ എസ്​.ഡി കോളജിൽ ബി.എക്ക്​ പഠിക്കുന്ന കാലത്താണ്​ കലാരംഗത്ത്​ സജീവമായത്​. സംവിധായകൻ ഫാസിലായിരുന്നു വേണുവി​െൻറ സഹപാഠി. ഫാസിൽ എഴുതി സംവിധാനം ചെയ്ത 'വിചാരണ' എന്ന നാടകം ആലപ്പുഴയി​െല മത്സരത്തിൽ അരങ്ങേറുന്ന കാലത്താണ്​ കാവാലവുമായി കണ്ടുമുട്ടുന്നത്​. വിധികർത്താക്കളിൽ ഒരാളായി കാവാലവുമുണ്ടായിരുന്നു. മത്സരത്തിൽ ഒന്നാംസ്ഥാനം 'വിചാരണ'ക്ക്​. നല്ല നാടകത്തിനുള്ള പുരസ്കാരം ഫാസിലിനും നല്ല നടനുള്ളത് വേണുവിനും കിട്ടി. സമ്മാനദാനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക്​ ക്ഷണിച്ചു.

പുതിയ നാടകസംഘം വേണമെന്ന ചിന്തയും കാവാലം പങ്കിട്ടു. ഇത്​ നെടുമുടിക്ക്​ അടുത്തുള്ള കാവാലത്തെ അറിയപ്പെടുന്ന സാഹിത്യകാരനുമായി കൂടുതൽ അടുപ്പിച്ചു. പിന്നീടാണ്​ കാവാലത്തി​െൻറ മേൽനോട്ടത്തിൽ നാടകം റിഹേഴ്സൽ ആരംഭിച്ചത്​. അക്കാലത്തെ ശീലിച്ച നാ‌‌ടക സമ്പ്രദായത്തിൽനിന്ന്​ വ്യത്യസ്​തമായിരുന്നു പരിശീലനം​. താളംകൊട്ടുക, താളംപറയുക, നൃത്തച്ചുവടുകൾ അവതരിപ്പിക്കുക, സംഭാഷണം ശൈലീകൃതമായി പറയുക എന്നിവയായിരുന്നു പ്രധാനം.

'​ൈ​ദവത്താർ' നാടകത്തി​െൻ റിഹേഴ്​സലിനെത്തിയപ്പോൾ ​വേണുവിനോട്​ ഉടുക്ക്​ എടുത്ത്​​ കൈയിൽ​ െകാടുത്തിട്ട്​ ആദ്യം കൊട്ടാനാണ്​ പറഞ്ഞത്​. ഈ നാടകത്തിൽ 'കാലൻ കണിയാൻ' എന്ന വേണുവി​െൻറ കഥാപാത്രം വായ്ത്താരിയും നൃത്തചലനങ്ങളും താളാത്മക സംഭാഷണങ്ങളുമായി നിറഞ്ഞുനിന്നു.

ആലപ്പുഴ എസ്​.ഡി.വി സ്​കൂളിലായിരുന്നു അര​േങ്ങറ്റം. ജി. ശങ്കരപ്പിള്ള, സി.എൻ. ശ്രീകണ്ഠൻ നായർ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, ആവിഷ്​കാരത്തിന്​ വേറിട്ട വഴികൾ തേടുന്ന നാടകകൃത്തുക്കൾ തുടങ്ങിയ പ്രമുഖരാണ്​ സദസ്സിൽ നിറഞ്ഞിരുന്നത്​. നാടകം കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റുനിന്ന്​ ദീർഘനേരം​ കൈയടിച്ചു. പത്മരാജ​െൻറ 'ഒരിടത്തൊരു ഫയൽവാനിലെ പ്രധാന കഥാ​പാത്രമായി നെടുമുടി വേണുവി​െന തെരഞ്ഞെടുത്തതിന്​ പിന്നിൽ ഈ നാടകമായിരുന്നു പ്രചോദനം.

തിരുവനന്തപുരത്ത്​ കളിച്ച 'ദൈവത്താർ' നാടകത്തി​െൻറ​ സദസ്സിലുണ്ടായിരുന്ന പത്​മരാജൻ 25 വയസ്സുകാരൻ വേണുവി​െൻറ അഭിനയമികവ്​ തിരിച്ചറിഞ്ഞാണ്​ സിനിമയിലേക്ക്​ ക്ഷണിച്ചത്​. ഈ ചിത്രത്തിൽ നരബാധിച്ച ശിവൻപിള്ള മേസ്​തിരിയുടെ വേഷത്തിലാണ്​ തിളങ്ങിയത്​. കാവാലത്തി​െൻറ കളരിയിൽനിന്ന്​ അരവിന്ദൻ, കെ.ജി. ജോർജ്​, ഭരതൻ, ജോൺ എബ്രഹാം അടക്കമുള്ളവരു​െട സിനിമകളിൽ നിറസാന്നിധ്യമായി.