സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

kerala state film award announcement saturday
 


തി​രു​വ​ന​ന്ത​പു​രം: 2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാർഡിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള സിനിമകൾ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയിൽ നിന്ന് മികച്ച 30 സിനിമകൾ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാർശ ചെയ്തിരിക്കുകയാണ്.

ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകൻ പി. ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.

മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് ഫ​ഹ​ദ് ഫാ​സി​ൽ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ഇ​ന്ദ്ര​ന്‍​സ്, ജ​യ​സൂ​ര്യ, ബി​ജു മേ​നോ​ന്‍, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ൺ, ഭാ​ര​ത​പു​ഴ തു​ട​ങ്ങി പ​ത്തോ​ളം സി​നി​മ​ക​ള്‍ മി​ക​ച്ച ചി​ത്ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്നു.