'കിട്ടിയാല്‍ ഊട്ടി' മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

kittiyal ootty

മെലഡിയുടെ രാജാവ് എസ്പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന മ്യൂസിക് വീഡിയോ ആണ് 'കിട്ടിയാല്‍ ഊട്ടി'. ഒരു വിന്റേജ് അനുഭൂതി ഉണര്‍ത്തുന്ന പാട്ടുമായാണ്  അദ്ദേഹമെത്തുന്നത്. കിട്ടിയാല്‍ ഊട്ടി സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോസഫാണ്. സ്റ്റുഡന്‍്റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചര്‍ച്ച ചെയ്ത ഒടിടി ചിത്രം 'ദി പ്രൊപ്പോസലി'ന്റെ സംവിധായകനാണ് ജോ.

മണ്‍മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകള്‍ എലിസബത്ത് ഡെന്നീസാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഊട്ടിയിലും വിദേശത്തുമായി ചിത്രീകരിച്ചിരിക്കുന്ന ഏഴു മിനിട്ട് ദൈര്‍ഘ്യ വീഡിയോയില്‍ സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്.

micheal

അമര രാജ , ക്ലെയര്‍ സാറ മാര്‍ട്ടിന്‍ ,അനുമോദ് പോള്‍, സുഹാസ് പാട്ടത്തില്‍, അളഗ റെജി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസന്‍ ലൂംസഡന്‍ ആണ് ദൃശ്യാവിഷ്‌ക്കാരമൊരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്.

video song0

മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകര്‍പ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 'മാണിക്ക മാട്ടരം ' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

music video 00