നടി കീര്‍ത്തി സുരേഷിന് കോവിഡ്

keerthy suresh

നടി കീര്‍ത്തി സുരേഷിന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. വൈറസ് പടരുന്നതിൻ്റെ  തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ താരം  താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് ടെസ്റ്റ് നടത്താനും അഭ്യാര്‍ഥിക്കുന്നു.

കീര്‍ത്തിയുടെ കുറിപ്പ്:

"എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിതയായത് കോവിഡ് പടരുന്നതിലുള്ള പേടിപ്പിക്കുന്ന മുന്നറിയിപ്പാണ്. എല്ലാ കോവിഡ് സുരക്ഷാ മുന്നറിയിപ്പും പാലിച്ച് സുരക്ഷിതരായിരിക്കൂ. ഞാന്‍ ഇപ്പോള്‍ ഐസലേഷനിലാണ്. ഞാനുമായി അടുത്ത സമ്പര്‍ക്കത്തില്‍വന്ന എല്ലാവരും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍, ലക്ഷണങ്ങള്‍ ഗുരുതരമാവാതിരിക്കാനും മികച്ച ആരോഗ്യത്തിനും വേണ്ടി എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കൂ. രോഗം പെട്ടെന്ന് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നു, വളരെപെട്ടന്ന് തിരിച്ചുവരാം"- കീര്‍ത്തി കുറിച്ചു. 

നിരവധി പേരാണ് താരത്തിന് രോഗമുക്തി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്. സിനിമ മേഖലയില്‍ നിരവധി പേരാക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍, തൃഷ, സത്യരാജ്, ലത മങ്കേഷ്‌കര്‍ തുടങ്ങിയ നിരവധി പേരാണ് കോവിഡ് ബാധിതരായത്. 'മരക്കാര്‍: അറബിക്കടലിൻ്റെ സിംഹ'മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 'ഗുഡ് ലക്ക് സഖി', 'സര്‍കാരു വാരി പാട്ട' എന്നി ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. 'സാനി കായിദം', 'ഭോലാ ശങ്കര്‍' തുടങ്ങിയവയിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.