കെടിഎസ് പടന്നയില്‍ അന്തരിച്ചു

kts

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയില്‍ വീട്ടില്‍ വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു. നടനായിട്ടും തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്.
 

ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ബാവ അനിയന്‍ബാവ, അമ്മ അമ്മായിയമ്മ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം, തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങളാണ്.