'ജീവിതം അമൂല്യമാണ്, നഷ്ടപ്പെടുത്തരുത്'; സാമന്തയ്ക്ക് പിന്തുണയുമായി വനിത വിജയകുമാർ

samantha and vanitha vijayakumar
നാഗചൈതന്യയും സാമന്തയും തമ്മിൽ വേർപിരിഞ്ഞതിന്​ പിന്നാലെ സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വ്യാജ പ്രചരണങ്ങൾ ശക്തമാണ്. ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട് താരം രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ സാമന്തയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വനിത വിജയകുമാർ. ജീവിതം അമൂല്യമാണെന്നും നഷ്ടപ്പെടുത്തരുതെന്നുമാണ് വനിത കുറിച്ചത്. 

"സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകൾ നമ്മൾ പകർത്തുന്ന ചിത്രങ്ങളേ നോക്കൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമായതാണ് അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല..എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിനക്ക് എല്ലാ കരുത്തും ആശംസിക്കുന്നു..." എന്നാണ് വനിത കുറിച്ചത്. 

ദിവസങ്ങൾക്ക് മുൻപാണ് നാലു വർഷം നീണ്ട ദാമ്പത്യബന്ധം സാമന്തയും നാ​ഗ ചൈതന്യയും അവസാനിപ്പിച്ചത്. അതിനു പിന്നാലെയാണ് സാമന്തയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.