'മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മക്കളെ'; അമിത വേഗത പിടികൂടാൻ എംവിഡിക്കൊപ്പം 'മിന്നൽ മുരളി'യും

motor vehicle department with minnal murali new advertisement video tovino thomas

ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'മിന്നൽ മുരളി' എഫക്ട് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിലും. അമിത വേഗതയിൽ ചീറിപാഞ്ഞ് പോകുന്നവർക്കുള്ള മുന്നറിയിപ്പ് പരസ്യത്തിലാണ് 'മിന്നൽ മുരളി' തരംഗം. 

സ്പീഡിൽ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്. 'മിന്നല്‍ മുരളി'യുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സും മിന്നൽ മുരളിയും കേരള മോട്ടോർ വാഹന വകുപ്പും ചേർന്നാണ് പരസ്യം തയാറാക്കിയത്.  

ഒന്നരമിനിട്ട് ​ദൈർഘ്യമുള്ളതാണ് പരസ്യം. പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്. ഈ ഉപകരം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 'റിയല്‍ ഹീറോസ് ഗോ സ്ലോ' എന്ന ഒരു ടീഷര്‍ട്ടു നല്‍കും. 

സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഈ പരസ്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞാണ് ടൊവിനോ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.  മിന്നല്‍ തരംഗം, ആരും ഇനി മിന്നല്‍ ആകരുത്, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.