30 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ കൂടി മിന്നൽ മുരളി

minnal murali

ഒടിടിയിലൂടെ ഒരു മലയാള ചിത്രത്തിന് എങ്ങനെ 'ആഗോളമാകാന്‍' കഴിയും എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് 'മിന്നല്‍ മുരളി'. ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ  ക്രിസ്‍മസ് റിലീസ് ആയെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ എത്തിയിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്ലോബല്‍ റാങ്കിംഗ് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം. ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രമെങ്കില്‍ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്. ആദ്യവാരം ടോപ്പ് 10ല്‍ എത്തിയ 11 രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് ചെയ്യുന്ന 30 രാജ്യങ്ങളില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമുണ്ട്.