ആഡംബര കപ്പലിലെ ലഹരിവിരുന്ന്: ഇംതിയാസ് ഖത്രിയെ ചോദ്യം ചെയ്യും; റെയ്ഡിന് പിന്നാലെ എൻ.സി.ബിയുടെ സമൻസ്

imtiyaz khatri

മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട്  റെയ്ഡിന് പിന്നാലെ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിക്ക് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ സമൻസ്.  കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് എൻ.സി.ബി മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. 

ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്ര‍യിലെ വീട്ടിലും ഓഫീസിലുമാണ് എൻസിബി റെയിഡ് നനടത്തിയിരുന്നു. മുംബൈ ആസ്ഥാനമായ പ്രമുഖ ബിൽഡറുടെ മകനായ ഖത്രിക്ക് ലഹരിമരുന്ന് കേസിൽ പങ്കുണ്ടെന്നാണ് എൻ.സി.ബിയുടെ നിഗമനം.

ബോളിവുഡിലെ നിരവധി താരങ്ങളുമായി ഖത്രിക്ക് അടുത്ത ബന്ധമുണ്ട്. നടൻ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു.

 കേസിൽ 18 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. കേ​സി​ൽ ആ​ര്യ​ൻ ഖാ​ൻ, അ​ർ​ബാ​സ് ​മ​ർ​ച്ച​ൻറ്​ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇന്നലെ കോടതി ത​ള്ളിയിരുന്നു. ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​നു​ള്ള അ​ധി​കാ​രം മ​യ​ക്കു​മ​രു​ന്ന്​ കേ​സ്​ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക എ​ൻഡിപി​എ​സ്​ കോ​ട​തി​ക്കാ​ണെ​ന്ന അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലിൻറെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ വി​ധി. ഇതോടെ  ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും.